കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പൊള്ളലേറ്റു മരിച്ചവരുടെ എണ്ണം പത്തൊന്‍പതായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റിസ്വാന്‍ (12) ആണ് മരിച്ചത്. റിസ്വാന്റെ മാതാപിതാക്കളും സഹോദരനും നേരത്തേ മരിച്ചിരുന്നു.
മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നവനീതത്തില്‍ ലതയാണ് രാവിലെ മരിച്ചത്. ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ ഇന്നലെ മരിച്ചിരുന്നു. പൊള്ളലേറ്റവര്‍ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.
Discussion about this post