ബെയ്ജിങ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ കാണാതായ 37 പേരും മരിച്ചതായി സ്ഥിരീകരിച്ചു.
യൂഷൂ നഗരത്തിനടുത്തുള്ള ഖനീമുഖം ശനിയാഴ്ചായണ് സ്‌ഫോടത്തെത്തുടര്‍ന്ന് തകര്‍ന്നത്. 276 തൊഴിലാളികള്‍ അപ്പോള്‍ ഖനിയ്ക്കുള്ളിലുണ്ടായിരുന്നു. 239-പേര്‍ രക്ഷപ്പെട്ടു. 2,500 ടണ്‍ കല്‍ക്കരി കൂമ്പാരത്തിന്റെ അടിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്.
ഖനിയപകടങ്ങള്‍ ഏറെക്കുറെ നിത്യസംഭവമാണ് ചൈനയില്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഖനനമേഖലയ്ക്ക് സുപ്രധാന സ്ഥാനമുണ്ടെങ്കിലും ഖനിത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ചൈന കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനമുണ്ട്. കഴിഞ്ഞ വര്‍ഷം 2,600 തൊഴിലാളികള്‍ ഖനിയപകടത്തില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
ചിലിയിലെ രക്ഷാ ദൗത്യത്തിനു ശേഷം നടക്കുന്ന ആദ്യ ഖനിയപകടം എന്ന നിലയ്ക്കാണ് ഹെനാന്‍ അപകടത്തിന് വാര്‍ത്താപ്രാധാന്യം കൈവന്നത്. ചൈനാ ഭരണകൂടം ചിലിയെ മാതൃകയാക്കണമെന്ന് ഇന്‍റര്‍നെറ്റ് സൈറ്റുകളിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഖനികളിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങളും ആവശ്യപ്പെട്ടു.
Discussion about this post