മോസ്‌കോ: ചെച്‌നിയന്‍ പാര്‍മെന്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഭടന്മാരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ ഗ്രോസ്‌നിയിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ആയുധധാരികളായ തീവ്രവാദികള്‍ ഇരച്ചു കയറുകയായിരുന്നു.
സുരക്ഷാ ഭടന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തശേഷം രണ്ടു ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചു. സംഭവസമയത്ത് പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായിരുന്ന സ്പീക്കര്‍ സുരക്ഷിതനാണന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് ആക്രമിച്ച തീവ്രവാദികളെയെല്ലാം വധിച്ചുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണന്നും പ്രസിഡന്റ് റംസാന്‍ കഡ്യറോവ് അറിയിച്ചു.
Discussion about this post