തിരുവനന്തപുരം: പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. കെ.എസ് ബാലസുബ്രഹ്മണ്യം പോലീസ് മേധാവിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് അഴിച്ചുപണി നടത്തിയിരിക്കുന്നത്. ആര്‍. ശ്രീലേഖയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. എ ഹേമചന്ദ്രനെ ദക്ഷിണമേഖല എ.ഡി.ജി.പിയായും ശങ്കര്‍ റെഡ്ഡിയെ ഉത്തരമേഖല എ.ഡി.ജി.പിയായും നിയമിച്ചു.
പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായി മഹേഷ് കുമാര്‍ സിംഗ്ലയെ നിയമിച്ചു. എസ് ജംഗ്പാംഗിയാണ് പുതിയ ഫയര്‍ഫോഴ്‌സ് എം.ഡി. എസ്.എം.വിജയാനന്ദാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.
പി ചന്ദ്രശേഖരനാണ് പുതിയ അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പി. രാജേഷ് ദിവാനെ പോലീസ് ട്രെയിനിങ്ങിന്റെ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു.
Discussion about this post