ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഇന്ത്യന്‍ ഡോക്ടര്‍ അറസ്റില്‍. യുഎസിലെ ടെന്നീസിയില്‍ 35കാരനായ വികുല്‍ പട്ടേലിനെയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എഫ്ബിഐ അറസ്റ് ചെയ്തത്.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ തനിക്കുളള ആഗ്രഹം ഇയാള്‍ ഇന്റര്‍നെറ്റില്‍ ചാറ്റു വഴി പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ വേണ്ടി ഇയാള്‍ ജോര്‍ജിയയില്‍ എത്തിയപ്പോഴാണ് എഫ്ബിഐ അറസ്റ് ചെയ്തത്. കംപ്യൂട്ടര്‍ പോണോഗ്രാഫി ആക്ട് ലംഘനം, ബാലപീഡനശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്.
Discussion about this post