തിരുവനന്തപുരം: പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ സണ്‍കോര്‍പ്പ് തിരുവന്തപുരത്ത് കുട്ടികള്‍ക്കു വേണ്ടി പ്രമുഖ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം ആന്‍ഡ് ജെറി, ട്വീറ്റി, സ്‌കൂബി-ഡൂ, ലൂണി ടൂണ്‍സ് തുടങ്ങിയ പേരിലുള്ള പാദരക്ഷകള്‍ അവതരിപ്പിക്കുന്നു. 195 എക്‌സ്‌ക്ലുസീവ് റീട്ടയ്ല്‍ ഔട്ട്‌ലെറ്റുകളുള്ള സണ്‍കോര്‍പ് ഇതോടെ കിഡ്‌സ് ഫൂട്ട് വെയര്‍ കളക്ഷന്റെ ലൈസന്‍സിയായി ഇന്ത്യയിലെ 12000 കോടി രൂപയുടെ ലൈസന്‍സിങ് ബിസിനസിലേക്ക് കടക്കുകയാണ്.
കിഡ്‌സ് ഫൂട്ട് വെയര്‍ കളക്ഷന്റെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരായ സണ്‍കോര്‍പ്പ് ഇതോടെ 22000 കോടി വരുന്ന ഇന്ത്യന്‍ പാദരക്ഷാ വിപണിയിലേക്കു കൂടി കടക്കുകയാണ്. വര്‍ണാഭവും ആകര്‍ഷണീയവും ട്രെന്‍ഡിയും സുഖകരവുമാണ് കുട്ടികളുടെ ഈ കളക്ഷന്‍. രണ്ടു മുതല്‍ 12 വയസുവരെയുള്ള ആണ്‍-പെണ്‍കുട്ടികള്‍ക്കുള്ള ഈ പാദരക്ഷകള്‍ ഏത് അവസരത്തിലും ഉപയോഗിക്കാവുന്നവയാണ്. തിരുവനന്തപുരത്ത് ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിനോടൊപ്പം കേരളത്തിലെ 45 കേന്ദ്രങ്ങളില്‍ (എറണാകുളം-5, കോട്ടക്കല്‍-4,കോട്ടയം-3, ചാലക്കുടി-2, തിരൂര്‍-2, തൊടുപുഴ-2, തൃശൂര്‍-2, തിരുവന്തപുരം-2, വാളാഞ്ചേരി-2, ആലപ്പുഴ, ചങ്ങനാശ്ശേരി, ചെമാട്, ഈരാറ്റുപേട്ട, കട്ടപ്പന, മലപുറം, മഞ്ചേരി, മുവാറ്റുപുഴ, എന്‍ എച്ച് എറണാകുളം, സുല്‍ത്താന്‍ ബത്തേരി, തലശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നു വീതവും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍) കൂടി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരിലുള്ള ഈ പാദരക്ഷകള്‍ ലഭ്യമാകും.
കുട്ടികളുടെ ഏറ്റവും മികച്ച പാദരക്ഷകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് സണ്‍കോര്‍പ് എക്‌സിമിന്റെ ലക്ഷ്യമെന്ന് സണ്‍കോര്‍പ് എക്‌സിം സിഇഒ രാജീവ് ഉപ്പല്‍ പറഞ്ഞു. സണ്‍കോര്‍പുമായി ചേര്‍ന്ന് ലൂണി ടൂണ്‍സ്, ബേബി ലൂണി ടൂണ്‍സ്, ടോം ആന്‍ഡ് ജെറി, സ്‌കൂബി ഡൂ തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരിലുള്ള പാദരക്ഷകള്‍ അവതരപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യ എന്നീ മേഖലയുടെ മാനേജിങ് ഡയറക്ടര്‍ ബിയങ്ക ലീ പറഞ്ഞു. പ്രമുഖ ബ്രാന്‍ഡുകളായ റീബോക്ക്, ലെവി, പെപ് ജീന്‍സ്, ബേസിക് ലൈഫ്, പീറ്റര്‍ ഇംഗ്ലണ്ട്, ടൈറ്റന്‍, ജോണ്‍ പ്ലേയേഴ്‌സ്, ഡബ്ല്യൂ തുടങ്ങിയവയുടെ ഫ്രാഞ്ചിസിയായും സണ്‍കോര്‍പ് പ്രവര്‍ത്തിക്കുന്നു.
Discussion about this post