കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധശ്രമക്കേസില്‍ വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2009ല്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സി.എച്ച്.അശോകനാണ് ഒന്നാം പ്രതി. കെ.കെ. കൃഷ്ണന്‍ രണ്ടാം പ്രതിയും കെ.സി.രാമചന്ദ്രന്‍, സിജിത്ത് എന്നിവര്‍ു മൂന്നും നാലും പ്രതികളുമാണ്. ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, വധശ്രമം, പ്രേരണ, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ ആകെ 15 പ്രതികള്‍ ഉണ്ട്. ടി.കെ. രജീഷ് അഞ്ചാം പ്രതിയും കിര്‍മാണി മനോജ് ആറാം പ്രതിയുമാണ്. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസിലും പി.പി. രാമകൃഷ്ണന്റെ മാഹിയിലെ വീട്ടിലും ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ടിപിയെ വധിക്കാന്‍ വാള്‍ നല്‍കിയതു രാമകൃഷ്ണനാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
Discussion about this post