തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാലു വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി പോലീസിനു കൈമാറി. ബംഗാള്‍ സ്വദേശി തേജയാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മാതാപിതാക്കളോടൊപ്പം കാറിലെത്തിയ കുട്ടിയെയാണു തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്.
കുട്ടിയെ കാറിലിരുത്തിയ ശേഷം മാതാപിതാക്കള്‍ ഷോപ്പിംഗിനു പോയപ്പോഴായിരുന്നു തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഡോര്‍ തുറന്നു കുട്ടിയെ പുറത്തെടുക്കുന്നതു കണ്ട മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴേയ്ക്കും തേജ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
Discussion about this post