തിരുവനന്തപുരം: പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങളുടെ പ്രോത്സാഹനത്തിനായി 4.25 കോടിയുടെ പദ്ധതിക്കു കൃഷിവകുപ്പ് അംഗീകാരം നല്‍കി. അഞ്ചു ലക്ഷം മുതല്‍ അരക്കോടി വരെ രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. പദ്ധതിച്ചെലവിന്റെ 25% തുക സബ്സിഡിയായി നല്‍കുന്നത് .
സ്മോള്‍ ഫാര്‍മേഴ്സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യത്തിനാണു പദ്ധതി നടത്തിപ്പിന്റെ ചുമതല. 10 ലക്ഷം രൂപ വരെയാണു സബ്സിഡി നല്‍കുക. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാബന്ധിത പദ്ധതികളാണു പരിഗണിക്കുന്നത്. ദേശസാത്കൃത- സഹകരണ- ഗ്രാമീണ- സ്വകാര്യ ബാങ്കുകളില്‍ നിന്നു വായ്പ ലഭ്യമാക്കും. പദ്ധതിത്തുകയില്‍ സ്ഥലത്തിന്റെ വില ഉള്‍പ്പെടുത്തില്ല.
വ്യക്തിഗത സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍, കൂട്ടായ്മകള്‍ എന്നിവര്‍ക്കു പദ്ധതിയില്‍ നിന്നു ധനസഹായം ലഭിക്കും. താല്‍പര്യമുള്ള കര്‍ഷകര്‍ തിരുവനന്തപുരം തമ്പാനൂര്‍ മാഞ്ഞാലിക്കുളം റോഡിലുള്ള എസ്എഫ്എസി ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0471- 2322109.
Discussion about this post