ഹൈദരാബാദ്: വ്യവസായവത്കൃത രാജ്യങ്ങളുടെ വികസന മാതൃക അന്ധമായി പിന്തുടരരുതെന്ന്പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
വികസ്വര രാഷ്ട്രങ്ങളുടെ നിലനില്പിനും ജീവിതരീതിക്കും അതു ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വളര്‍ച്ചയ്ക്കുള്ള കൂടുതല്‍ വഴികള്‍ വികസ്വര രാഷ്ട്രങ്ങള്‍ തേടണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഹൈദരാബാദില്‍ മൂന്നാംലോക രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 രാജ്യങ്ങളില്‍നിന്നുള്ള 350 ശാസ്ത്രജ്ഞരാണ്‌ഹൈദരാബാദിലെ നാലു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ സയന്‍സ് അക്കാദമി നല്കുന്ന ഇന്ത്യ ശാസ്ത്ര പുരസ്‌കാരം സ്റ്റാറ്റിസ്റ്റിക്‌സ് രംഗത്തെ പ്രമുഖന്‍ സി. രാധാകൃഷ്ണ റാവുവിന് പ്രധാനമന്ത്രി സമ്മാനിച്ചു. 25 ലക്ഷം രൂപയും 25പവന്റെ സ്വര്‍ണ മെഡലുമാണ് പുരസ്‌കാരം. ബ്രസീലിയന്‍ ശാസ്ത്രജ്ഞന്‍ യോസെ ഗോള്‍ഡംബെര്‍ഗിന് ഏണസ്റ്റോ ഇലി ട്രീസ്റ്റെ ശാസ്ത്രപുരസ്‌കാരവും പ്രധാനമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം ഡോളറാണ് (46 ലക്ഷം രൂപ) പുരസ്‌കാരം.
Discussion about this post