തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഇന്ന് കിംസ് ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടും ന്യുമോണിയ ബാധിച്ചതാണ് സ്ഥിതി വഷളാക്കിയത്.
മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ന്യുമോണിയബാധ കണ്ടെടത്തിയതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു.
Discussion about this post