ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 20ന് രാജ്യവ്യാപകമായി ഹര്‍ത്താലിന് ബിജെപിയിതര പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ സെക്യുലര്‍, ബിജെഡി, ടിഡിപി എന്നീ പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കുചേരും.
ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, പാചകവാതക സിലിണ്ടറുകളുടെ നിയന്ത്രണം നീക്കുക, ചില്ലറ വ്യാപാര മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം തടയുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
Discussion about this post