കറാച്ചി: പാക്കിസ്ഥാനില്‍ 200 വര്‍ഷം പഴക്കമുളള ഹൈന്ദവക്ഷേത്രം പൊളിക്കാനുളള കറാച്ചി പോര്‍ട്ട് ട്രസ്റിന്റെ തീരുമാനം സിന്ധ് ഹൈക്കോടതി സ്റ്റേ ചെയ്തു. നെട്ടി ജെട്ടി പാലത്തിനു സമീപമുളള ശ്രീലക്ഷ്മീ നാരായണ ക്ഷേത്രം പൊളിച്ചു മാറ്റി തത്സ്ഥാനത്ത് ഭക്ഷ്യത്തെരുവ് വ്യാപിപ്പിക്കാനുളള നീക്കമാണ് കോടതി തടഞ്ഞത്. ക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിന് ഒരു റീസീവറെ കോടതി ചുമതലപ്പെടുത്തി. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്റാം ആണ് ക്ഷേത്രം പൊളിക്കാനുളള നീക്കത്തെ എതിര്‍ത്തുകൊണ്ട് കോടതിയെ സമീപിച്ചത്. 200 വര്‍ഷം പഴക്കമുളള ശ്രീലക്ഷ്മീ നാരായണ ക്ഷേത്രത്തില്‍ പൂജയും മറ്റ് ആചാരാനുഷ്ഠാനങ്ങളും നടക്കുന്നുണ്ട്.
Discussion about this post