തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഒക്ടോബര്‍ 10നകം തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കായി ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 24നകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. ഇതോടൊപ്പം ഫെയര്‍സ്റ്റേജ് സംബന്ധിച്ച് നാറ്റ്പാക്കും പഠനം നടത്തും. ഇവയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം ബസുടമകള്‍ക്ക് നഷ്ടമില്ലാത്ത തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ ഇളവ് വരുത്തുമോ എന്നെല്ലാം അറിഞ്ഞ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post