കൊച്ചി: ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ നടത്തിയ പരിചയ, പ്രാഥമിക്, മധ്യമ, രാഷ്ട്രഭാഷ, പ്രവേശിക തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നിഹാരിക പദ്മനാഭന്‍ പ്രാഥമിക് പരീക്ഷയിലും ബി. ആനന്ദ് മധ്യമ പരീക്ഷയിലും എന്‍. മാളവിക രാഷ്ട്രഭാഷ പരീക്ഷയിലും കെ. അഖില്‍രാജന്‍ പ്രവേശിക പരീക്ഷയിലും ഒന്നാമതെത്തി.
രണ്ടും മൂന്നും റാങ്കുനേടിയവര്‍: ജെ.ബി. അനന്യ (പ്രാഥമിക രണ്ടാം റാങ്ക്), ബി.കെ. അശ്വതി (പ്രാഥമിക മൂന്നാം റാങ്ക്), അഗജ അശോക് (മധ്യമ രണ്ടാം റാങ്ക്), അരുണിമ വിജയന്‍ (മധ്യമ മൂന്നാം റാങ്ക്), ഉപന്യ യു. പൈ (രാഷ്ട്രഭാഷ രണ്ടാം റാങ്ക്), എം.ആര്‍. രഞ്ജിത (രാഷ്ട്രഭാഷ മൂന്നാം റാങ്ക്), വി.ബി. ഷഹാന (രണ്ടാം റാങ്ക്).
വിശദമായ പരീക്ഷാഫലം സഭയുടെ എല്ലാ ശാഖാകേന്ദ്രങ്ങളിലും അംഗീകൃത വിദ്യാലയങ്ങളിലും സഭയുടെ വെബ്സൈറ്റില്‍നിന്നു ലഭിക്കും. വെബ്സൈറ്റ് വിലാസം:www.dbhpskerala.org.
Discussion about this post