Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നാരായണ നാമം ജപിക്കൂ സുകൃതം നേടൂ

പി. രമണി അശോകന്‍ (പുന്നലൂര്‍കുളം)

by Punnyabhumi Desk
Jul 8, 2023, 06:00 am IST
in സനാതനം

ഭഗവാന്റെ കഥകള്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. എങ്കിലും ഭഗവാന്റെ കടാക്ഷം കൊണ്ട്‌ ചില കഥകള്‍ എഴുതി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.
ഭഗവാന്‍ പല വേഷത്തില്‍ പ്രത്യക്ഷപ്പെടും. പൂന്താനത്തെ കള്ളന്മാരില്‍ നിന്നും മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്നു രക്ഷിച്ചതും പിറ്റെ ദിവസം തൊഴാന്‍ ചെന്നപ്പോള്‍ പൂന്താനം സമ്മാനിച്ച മോതിരം സ്വപ്‌നത്തില്‍ തിരികെ കൊടുക്കാന്‍ പറഞ്ഞപ്പോഴാണ്‌ ഭഗവാന്‍ കൃഷ്‌ണനാണ്‌ തന്നെ രക്ഷിച്ചതെന്ന്‌ പൂന്താനത്തിന്‌ മനസ്സിലായത്‌.

വിഭക്തിയെക്കാള്‍ ഭഗവാന്‌ ഇഷ്‌ടം ഭക്തിയാണ്‌. പൂന്താനം തിരുമേനിയുടെ ജ്ഞാനപ്പാന നോക്കാന്‍ മഹാപണ്‌ഡിതനായ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം അഹങ്കാരത്തോടെ സാദ്ധ്യമല്ല ! എന്നാണ്‌ പറഞ്ഞത്‌. പെട്ടെന്ന്‌ അദ്ദേഹത്തിന്റെ കൈ കുഴഞ്ഞു. പിന്നീട്‌ ഭഗവാന്റെ അരുളപ്പാട് ഉണ്ടായി നിന്റെ വിഭക്തിയെക്കാള്‍ എനിക്ക്‌ ഇഷ്‌ടം ഭക്തിയാണ്‌ ഉടനെ ഭട്ടതിരി പൂന്താനം തിരുമേനിയുടെ പുസ്‌തകം നോക്കികൊടുത്തു അങ്ങനെ അദ്ദേഹത്തിന്റെ അസുഖവും മാറി.

കുറൂരമ്മ പൂജയ്‌ക്കായി നമ്പൂതിരിയെ കാത്തിരുന്ന സമയം നമ്പൂതിരിയാകട്ടെ മറ്റൊരു ഇല്ലത്ത്‌ പോയി അപ്പോള്‍ ഉണ്ണികൃഷ്‌ണന്‍ ആ കുട്ടിയുടെ രൂപത്തില്‍ വരുകയും കൂരമ്മയ്‌ക്ക്‌ പൂജയ്‌ക്കാവശ്യമായ എല്ലാം ഒരുക്കി കൊടുക്കുകയും ചെയ്‌തു. പിന്നീട്‌ നമ്പൂതിരി കുറൂരമ്മയുടെ ഇല്ലത്ത്‌ പൂജ ചെയ്യുമ്പോള്‍ പുഷ്‌പങ്ങള്‍ എല്ലാം അവിടെ എല്ലാം കണ്ട്‌ നിന്നിരുന്ന ഈ കുട്ടിയുടെ കാല്‍ക്കല്‍ വന്നു വീണു. തിരുമേനി ആ കുട്ടിയുടെ മുമ്പില്‍ നമിച്ചു കാരണം അത്‌ ഭഗവാനായിരുന്നു. നാം അറിയാതെ നാരായണ എന്നു വിളിച്ചാല്‍ പോലും ഭഗവാന്‍ അവിടെ വന്നു നമ്മെ രക്ഷിക്കുന്നു. ഇതിനുദാഹരണമായി അജാമിളന്റെ കഥ പറയാം.

അജാമിളന്‍ ധര്‍മനിരതനായി ജീവിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം വനത്തില്‍ പോകുമ്പോള്‍ വേശ്യാംഗനയെ കണ്ടുമുട്ടി. അവളെ കണ്ടതോടെ ഭാര്യയെ മറന്ന്‌ അവളെ കല്യാണം കഴിച്ചു. പാപഫലങ്ങളെന്ന പോലെ അവള്‍ പ്രസവിച്ച പുത്രന്മാരെല്ലാം വളര്‍ന്നു വന്നെങ്കിലും കാലക്രമത്തില്‍ എല്ലാം നഷ്‌ടപ്പെട്ടു. അതുവരെ അദ്ദേഹം ബ്രാഹ്മണധര്‍മ്മങ്ങളെല്ലാം മറന്നാണ്‌ ജീവിച്ചിരുന്നത്‌. കാലദൂതന്‍മാര്‍ വന്ന്‌ കയറിട്ടു കൊണ്ടു കഴുത്തില്‍ കെട്ടുവാന്‍ തുടങ്ങി. ആ സമയത്ത്‌ അദ്ദേഹത്തിന്റെ പുത്രനായ നാരായണനെ പേരു ചൊല്ലി വിളിച്ചു. ആ സമയത്ത്‌ അദ്ദേഹത്തിന്റെ പുത്രനായ നാരായണനെ പേരു ചൊല്ലി വിളിച്ചു. ഉടനെ വിഷ്‌ണു പാര്‍ഷദന്മാര്‍ അവിടെ പാഞ്ഞെത്തി എന്നിട്ട്‌ തടഞ്ഞു. കാലദൂതന്മാര്‍ ചോദിച്ചു നിങ്ങള്‍ ആരാണ്‌ ധര്‍മരാജന്റെ കല്‌പനയെ തടയുന്നതെന്തിന്‌ അവര്‍ പറഞ്ഞു ഞങ്ങള്‍ വിഷ്‌ണു ദൂതരാണ്‌. അദ്ദേഹം പറഞ്ഞയച്ചതാണ്‌ എന്നിട്ട്‌ പറഞ്ഞു.

ധര്‍മരഹസ്യമറിഞ്ഞു ചെയ്യേണ്ടവര്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ എന്തുചെയ്യും. അനേക ജന്മങ്ങളിലെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്‌തു കഴിഞ്ഞു. അദ്ദേഹം ലോകമംഗളകരമായ നാരായണനാമം ഉച്ചരിച്ചല്ലോ? മറ്റൊരു പ്രായശ്ചിത്തവും ഇത്ര പാപനാശകമല്ല. ഇക്കാര്യം നിങ്ങളുടെ നാഥനായ ധര്‍മരാജനോട്‌ ചോദിച്ചുകൊള്ളുക. അവര്‍ അവിടെ നിന്ന്‌ പോയി അങ്ങനെ അജാമിളന്‍ ഭഗവത്‌സേവയില്‍ മുഴുകുകയും ഒടുവില്‍ അദ്ദേഹത്തിന്‌ വൈകുണ്‌ഠ പ്രാപ്‌തി ലഭിച്ചു. അങ്ങനെ ഹരിനാമം ഉച്ചരിക്കുന്നവര്‍ക്കു മുക്തിപദം ലഭിക്കുമെന്ന്‌ തീര്‍ച്ച.

വിഷ്‌ണു സഹസ്രനാമത്തില്‍ ഒരു നാമമെങ്കിലും ദിവസത്തില്‍ ജപിക്കൂ എവിടെ രാമനാമജപം ചെയ്യുന്നവോ അവിടെ മഹാവിഷ്‌ണുവിന്റെ സുദര്‍ശന ചക്രം ഭക്ത രക്ഷയ്‌ക്കായി കറങ്ങിത്തിരിയുന്നുണ്ടാകും.

ദ്വാപരയുഗത്തിലെ കൃഷ്‌ണാവതാരത്തില്‍ ഗോപികന്മാര്‍ അനുഭവിച്ച ദിവ്യമായ ആനന്ദം അതുല്യമായ ദിവ്യാനന്ദം ഓര്‍ക്കുക, നിങ്ങളുടെ പ്രേമം കൊണ്ടു ഭക്തികൊണ്ടും ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുക. കൃഷ്‌ണാവതാരത്തിലെ പോലെ മറ്റൊരു അവതാരത്തിലും ഭക്തന്മാര്‍ ഇത്രമാത്രം ദിവ്യത പ്രേമത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടില്ല. ആയിക്കണക്കിനു ഭക്തന്മാര്‍ കൃഷ്‌ണാവതാര കാലത്ത്‌ ഈശ്വരനില്‍ ലയിച്ചു ചേര്‍ന്നു. അതുകൊണ്ട്‌ ഈശ്വരനുമായി സായൂജ്യം പ്രാപിക്കണമെങ്കില്‍ ഭക്തി ഗാനാലാപനംഎന്ന ഒരുമാര്‍ഗ്ഗമേയുള്ളൂ.

ശ്രീകൃഷ്‌ണന്റെ ജീവിതം ഒരു മുറിയില്‍ നിന്ന്‌ മറ്റൊരു മുറിയിലേക്ക്‌ പോകുന്ന ലാഘവത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരി വിതറി ആ പരമാത്മാവ്‌ ശരീരം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പെയ്‌ത വേടനു പോലും പരമപദം നല്‍കി അനുഗ്രഹിച്ചിട്ടാണ്‌ യാത്രയായത്‌. ജീവിതത്തോടുള്ള ഈ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും കര്‍മകുശലതയും മറക്കാതെ എല്ലാവരുടെയും ഓര്‍അയില്‍ ഉണ്ടാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഗീതയിലും ഭാഗവതത്തിലും ചില വചനങ്ങള്‍ ഭഗവാന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌. എന്നെ വിശ്വസിക്കുന്നവരെ ഞാന്‍ രക്ഷിക്കും എന്നെ ദുഷിച്ചാലും എന്റെ ഭക്തനെ ദുഷിക്കുന്നത്‌ എനിക്ക്‌ സഹിക്കുകയില്ല. ഞാന്‍ യുഗങ്ങളായി അവതരിച്ചുകൊണ്ടിരിക്കും. ഭഗവാന്റെ എല്ലാ കാരുണ്യവും എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഈ ഭഗവാന്റെ കഥകള്‍ ഭഗവാന്റെ മുമ്പില്‍ അര്‍പ്പിക്കാന്‍ അവസരം കിട്ടിയതു തന്നെ ഗുരുവായൂരപ്പന്റെ കടാക്ഷം.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies