തിരുവനന്തപുരം: വലിയമല എല്‍.പി.എസ്.സി. സംഘടിപ്പിക്കുന്ന ബഹിരാകാശ വാരാഘോഷ പരിപാടികള്‍ ഒക്‌ടോബര്‍ നാലിന് ഡയറക്ടര്‍ എസ്.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ‘ബഹിരാകാശം, മാനവരാശിയുടെ സുരക്ഷയ്ക്ക്’ എന്നതാണ് ആഘോഷങ്ങളുടെ മുഖ്യവിഷയം. ഒക്‌ടോബര്‍ ആറിന് പാളയം പബ്ലിക് ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ മേഖലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളിലും നാലാം തീയതി മുതല്‍ പത്താം തീയതി വരെ ബഹിരാകാശ വിദഗ്ധര്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lpsc.gov.in എന്ന വൈബ്‌സൈറ്റിലോ 9446416623, 9497007090 എന്നീ നമ്പരുകളിലോ ലഭിക്കും.
Discussion about this post