തിരുവനന്തപുരം : പങ്കാളിത്തപെന്‍ഷന്‍ തീരുമാനം പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനവരിയില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ ഇടത് സര്‍വീസ് സംഘടനകളുടെ ഏകോപന സമിതിയോഗം തീരുമാനിച്ചു. എന്‍.ജി.ഒ. യൂണിയന്‍, ആക്ഷന്‍ കൗണ്‍സില്‍, ജോയിന്റ് കൗണ്‍സിലിന്റെ സമരസമിതി, എന്‍.ജി.ഒ. സംഘിന്റെ നേതൃത്വത്തിലുള്ള ഫെറ്റോ എന്നീ സംഘടനകളുടെ അനൗപചാരിക യോഗത്തിലാണ് സമരതീരുമാനം.
യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകളുടെ സഹകരണം തേടാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായി തിങ്കളാഴ്ച എല്ലാ ജില്ലകളിലും ഭാരവാഹികളുടെ സംയുക്തയോഗം നടക്കും. സപ്തംബര്‍ 27,28 തീയതികളില്‍ ജില്ലാതല കണ്‍വെന്‍ഷനുകളും ഒക്‌ടോബര്‍ 16,17,18 തീയതികളില്‍ ജില്ലാറാലികളും സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 22ന് കാല്‍ലക്ഷംപേരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.
Discussion about this post