തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ അടുത്ത മാസം അഞ്ചു വരെ മുംബൈ സിഎസ്റ്റി-കന്യാകുമാരി-മുംബൈ സിഎസ്ടി, മുംബൈ സിഎസ്ടി-നാഗര്‍കോവില്‍-മുംബൈ സിഎസ്ടി എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നു റെയില്‍വെ അറിയിച്ചു.
മുംബൈ സിഎസ്ടി-കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് ധര്‍മവാരത്തിനും ബാംഗളൂര്‍ സിറ്റി സ്റേഷനുമിടയില്‍ വഴിതിരിച്ചു വിടും. ജോലാര്‍പേട്ട സ്റേഷനില്‍ കയറാതെയായിരിക്കും ട്രെയിന്‍ ബാംഗളൂരില്‍ എത്തിച്ചേരുക. മുംബൈ സിഎസ്ടി- നാഗര്‍കോവില്‍-മുംബൈ സിഎസ്ടി എക്സ്പ്രസ് റെനിഗുണ്ട സ്റേഷനില്‍ കയറാതെ പകാല വഴിയാണു തിരിച്ചുവിടുന്നത്.
Discussion about this post