ന്യൂഡല്‍ഹി: എയര്‍ കേരള പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂഡല്‍ഹിയിലെത്തി. സിയാല്‍ എം.ഡി വി.ജെ. കുര്യനും അദ്ദേഹത്തോടൊപ്പമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ എന്നിവരുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തും.
എയര്‍കേരള പദ്ധതിക്കായി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്നു കേരളം ആവശ്യപ്പെടുമെന്നു ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. രാജ്യാന്തര സര്‍വീസ് നടത്തുന്നതിനുള്ള രണ്ടു നിബന്ധനകളില്‍ ഇളവു വേണമെന്നാണു കേരളത്തിന്റെ ആവശ്യം. അഞ്ചു വിമാനങ്ങളുമായി എയര്‍കേരളയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post