തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന ടാങ്കറുകളുടെ നീക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടാങ്കറുകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും എണ്ണക്കമ്പനികള്‍ക്കും കരാറുകാര്‍ക്കുമായിരിക്കും. ചാല ടാങ്കര്‍ അപകടത്തെ തുടര്‍ന്നു സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു പുതിയ തീരുമാനങ്ങള്‍.
രാവിലെ എട്ടു മുതല്‍ പത്തുവരെയും വൈകിട്ട് നാലു മുതല്‍ ആറുവരെയും പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നു യോഗത്തില്‍ തീരുമാനമായി. രാത്രി കാലങ്ങളില്‍ ടാങ്കറുകള്‍ക്കു നിയന്ത്രണം ഉണ്ടാകില്ല. എല്ലാ ടാങ്കര്‍ ലോറികളിലും രണ്ടു ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടാകണം. ഇവരുടെ ഡ്യൂട്ടി സമയം കൃത്യമായി നിഷ്‌കര്‍ഷിക്കണം.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, എണ്ണകമ്പനി ഉദ്യോഗസ്ഥര്‍, ടാങ്കര്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാന നഗരങ്ങളില്‍ ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കേണ്ട ചുമതലയും എണ്ണകമ്പനികള്‍ക്കാണ്്. ചെക്ക്‌പോസ്റ്റുകളില്‍ ടാങ്കറുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്നത് ഒഴിവാക്കും . ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ചെക്ക്്‌പോസ്റ്റുകള്‍ക്ക് നല്‍കും.
Discussion about this post