ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും സുപ്രീംകോടതി. സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു പദ്ധതിയും രാജ്യത്ത് നടപ്പിലാക്കാനാവില്ല. പുതിയ മാനദണ്ഡപ്രകാരം നിലയത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്ന കാര്യം വളരെ ഗൗരവകരമായ കാര്യമാണ്.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. ആണവനിലയത്തിന് വേണ്ടി എത്ര രൂപ ചെലവാക്കി എന്നതല്ല പ്രധാന കാര്യമെന്നും സുപ്രീംകോടതി പറഞ്ഞു. ആണവനിലയത്തില്‍ത്തന്നെ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍ നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും ആരാഞ്ഞു. സപ്തംബര്‍ 20-നും ഇക്കാര്യം സുപ്രീംകോടതി ചോദിച്ചിരുന്നു.
ജനങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളുമാണ് കോടതി പരിശോധിക്കുന്നത്. അതേസമയം വ്യക്തമായ പരിസ്ഥിതി പഠനം നടന്നിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post