Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

ജന്മ പരമ്പര

by Punnyabhumi Desk
Sep 27, 2012, 06:36 pm IST
in ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഭൂതങ്ങള്‍,ഇന്ദ്രിയങ്ങള്‍,മനസ്സ്,ബുദ്ധി,വാസന,കര്‍മം,പ്രാണന്‍,അവിദ്യ ഇവയെട്ടും പുര്യഷ്ടകമെന്ന പേരില്‍ പ്രസിദ്ധമാണ്.

‘ഭൂതേന്ദ്രിയമനോ ബുദ്ധി: വാസനാ കര്‍മവായവ:
അവിദ്യാ ചൈവാഷ്ടകം പ്രോക്തം പുര്യഷ്ടമഷിസത്തമൈ:”

കൈവല്യം പ്രാപിക്കുന്നതുവരെ ജീവന്‍ ഈ അഷ്ടഉപാധികളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. മാത്രവുമല്ല ജീവന്‍ സ്ഥൂലശരീരം വെടിയുമ്പോള്‍ ലിംഗശരീരം അഥവാ കാരണശരീരം ജീവനോടൊത്ത് ഉണ്ടായിരിക്കുകയും ചെയ്യും. ധര്‍മാനുസൃതമായി അനന്തരജന്മങ്ങള്‍ രൂപപ്പെടുമ്പോള്‍ ഉദ്ഭിജ,അണ്ഡജ യോനികളില്‍ ഏതിലും ജന്മപരിവര്‍ത്തനം സംഭവിക്കാവുന്നതാണ്.

ഇച്ഛാശക്തി,യോഗസൂത്രപ്രകാരം രാഗം,ദ്വേഷം എന്നീ രണ്ടു വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ രാഗം താല്‍ക്കാലിക സുഖപ്രദങ്ങളായിത്തോന്നുന്ന വസ്തുക്കളെ സ്വീകരിക്കുന്നതിനും ദ്വേഷം ദുഃഖപ്രദങ്ങളായിത്തോന്നുന്ന വസ്തുക്കളെ ത്യജിക്കുന്നതിനുമുള്ള ഇച്ഛയാകുന്നു. ഈ രണ്ട് ഗുണങ്ങളും അവയ്ക്കനുസൃതമായ ചിന്തകളെ ജനിപ്പിക്കുന്നു. ഈ രണ്ട് ചിന്തകളും അവയ്ക്കനുസൃതമായിട്ടുള്ള സുഖത്തിനും ദുഃഖപരിഹാരത്തിനുമുള്ള ഉപായങ്ങളെ നിശ്ചയിക്കുന്നതിനും കാരണമാകുന്നു. ഇവയില്‍ ഇച്ഛകള്‍ക്കും ചിന്തകള്‍ക്കും ആവര്‍ത്തനം സംഭവിക്കുന്നതാണ്.

ഇച്ഛാപൂരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ചിന്തകള്‍ മാനസശരീരത്തിലും,ഇച്ഛകള്‍ കാമശരീരത്തിലും,ഇവ രണ്ടിനും വേണ്ടിയുള്ള ക്രിയകള്‍ സ്ഥൂലശരീരത്തിലും ഉണ്ടാകുന്നു. ആവര്‍ത്തനസ്വഭാവം കൊണ്ട് ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ട് ശക്തങ്ങളായിത്തീരുന്നു. തന്മൂലം ഉണ്ടാകുന്ന ശീലങ്ങള്‍ തന്നെയാണ് വാസനകളെന്നോ സംസ്‌കാരങ്ങളെന്നോ അറിയപ്പെടുന്നത്. ഈ വാസനകള്‍ അനന്തരകാലങ്ങില്‍ ചിന്ത,ഇച്ഛ,ക്രിയ ഇവകളെ ഉത്ഭവിപ്പിക്കുന്നു. ഇവയില്‍ ചിന്തകള്‍ സ്വഭാവമായും,ഇച്ഛകള്‍ അവയ്ക്ക് യോജിച്ച അവസരങ്ങളായും ക്രിയകള്‍ ചുറ്റുപാടുകള്‍ അഥവാ പരിസരങ്ങളായും ബന്ധപ്പെട്ട് സുഖ ദുഃഖാനുഭവങ്ങളെ സൃഷ്ടിക്കുന്നു. ഇവയില്‍ ഓരോ ഭാവവും അതാതിന്റെ ശക്തിയുമായി യോജിച്ച് ഓരോന്നിനുമനുകൂലമായ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രസ്തുത പശ്ചാത്തലങ്ങളുടെ വേഗത്തിനും തീക്ഷണതയ്ക്കുമനുസരിച്ച് വിവിധലോകങ്ങളുമായും തലങ്ങളുമായും ബന്ധപ്പെട്ട് അതാതിന്റെ അധികാരിയില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നു.

ഓരോന്നും സൃഷ്ടിക്കുന്ന പ്രതിഫലനം അതാതിനു യോജിച്ച സ്ഥൂല സൂക്ഷ്മശരീരങ്ങളുമായി ബന്ധപ്പെട്ടിരിക്കും. കര്‍മങ്ങളുടെ ഫലപ്രാപ്തി വിവിധലോകങ്ങളില്‍ (സ്വര്‍ഗലോകം,ഭുവര്‍ലോകം,ഭൂലോകമെന്നിങ്ങനെ വ്യത്യസ്തമണ്ഡലങ്ങളില്‍) വേഗത,തീക്ഷണത ഇവയെ ആസ്പദിച്ച് വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ ഭൂലോകപരിസരങ്ങള്‍ കര്‍മഫല പ്രാപ്തിയെ സ്വഭാവേന നിയന്ത്രിക്കുന്നതുമൂലം പ്രായേണ താമസം സംഭവിക്കുന്നു. തന്മൂലം ജീവനിലവശേഷിക്കുന്ന കര്‍മങ്ങളുടെ വാസനാ സ്വഭാവങ്ങളാണ് സഞ്ചിതകര്‍മങ്ങളായി പരിണമിക്കുന്നത്.

മനുഷ്യജന്മത്തിന്റെ പ്രാരംഭദിശയില്‍ വിവേകക്കുറവ് സ്വാഭാവികമാണ്. അതുമൂലം നേരത്തെ സൂചിപ്പിച്ച സഞ്ചിതകര്‍മങ്ങളിലെ ദുഷ്‌കര്‍മഫലങ്ങള്‍ക്ക് പ്രാബല്യം സംഭവിക്കാനിടയുണ്ട്. ഇത് മനുഷ്യന്റെ വികാസത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ്. ദുഷ്‌കര്‍മഫലങ്ങള്‍ അഭ്യുദയത്തിനു തടസ്സംനില്‍ക്കാതിരിക്കാനുള്ള ക്രമീകരണം കര്‍മഹന്താക്കളും നിയന്താക്കളുമായ ദേവന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വന് കര്‍മഫലാനുഭവത്തിന് അനേകം സ്ഥൂലശരീരങ്ങളെ സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അങ്ങനെയുള്ള ഓരോ ജന്മത്തിലുമുണ്ടാക്കുന്ന സഞ്ചിതദുഷ്‌കര്‍മങ്ങളെ സത്കര്‍മങ്ങളുമായി ഇടകലര്‍ത്തി അല്പാല്പമായി അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവ ഓരോ ജീവാത്മാവിന്റെയും കര്‍മങ്ങളിലെ പുണ്യപാപസംഭരണക്രമമനുസരിച്ചിരിക്കും.

പാപാംശം കൂടുന്നവന് പ്രായേണ പാപഫലാനുഭവം കൂടിയും പുണ്യാംശം കൊണ്ടുള്ള അനുഭവസുഖം ഇടയ്ക്കിടയ്ക്കും സംഭവിക്കും. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജീവാത്മാവിന് ലഭിക്കുന്ന വിവേകം; ക്ഷമ,ശാന്തി,തിതിക്ഷ തുടങ്ങിയവ ഗുണസംസ്‌കാരങ്ങളായി പരിണമിക്കുന്നു. അങ്ങനെയുള്ള സംഭരണശേഷി അനന്തരമുള്ള സഞ്ചിതദുഃഖങ്ങളെ സഹിക്കുവാനുള്ള കരുത്തായിത്തീരുന്നു. അതിന്റെ ഫലമായി ജീവന് മോക്ഷോന്മുഖമായ വികാസത്തില്‍ സഹനശേഷിയും സമാധാനബുദ്ധിയും ഉണ്ടാകുന്നു. അങ്ങനെ അവസാനജന്മങ്ങളില്‍ ധര്‍മത്തിന്റെ സംഭരണശേഷി വര്‍ദ്ധിക്കുകയും പാപശേഷി കുറഞ്ഞുകുറഞ്ഞ് വരികയും ചെയ്യും. അങ്ങിനെ ധര്‍മകര്‍മങ്ങള്‍ക്ക് ലോപം സംഭവിക്കാതെ ജീവന്‍ മോക്ഷോന്മുഖമായ പുരോഗതി പ്രാപിക്കുന്നു.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies