സൂരജ്ഖണ്ഡ്(ഹരിയാന): നിതിന്‍ ഗഡ്ക്കരിയെ വീണ്ടും ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്‍ അധ്യക്ഷനായ രാജ്നാഥ് സിംഗാണ് ഗഡ്ക്കരിയുടെ പേര് വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് ഗഡ്ക്കരിക്ക് ദേശീയ അധ്യക്ഷനായി തുടരുന്നതിനുള്ള സാഹചര്യമൊരുക്കിയത്. സൂരജ്ഖണ്ഡില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ കൌണ്‍സിലില്‍ മുന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് പാര്‍ട്ടി ഭരണഘടനയിലെ 21-ാം വകുപ്പ് ഇതിനായി ഭേദഗതി ചെയ്ത് പ്രമേയം അവതരിപ്പിച്ചത്. സ്വാഭാവികമായി ആരും രണ്ടാമൂഴത്തിന് നിയോഗിക്കപ്പെടില്ലെന്ന ഉപാധിയോടെയാണ് പാര്‍ട്ടി ഭരണഘടനാഭേദഗതി അവതരിപ്പിച്ചത്. നേരത്തെ മുംബൈയില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവില്‍ ഈ ഭേദഗതി അംഗീകരിച്ചിരുന്നു. വെങ്കയ്യ നായിഡു പിന്താങ്ങുകയും ചെയ്തു. 2009 ലാണ് ഗഡ്ക്കരി ബിജെപി അധ്യക്ഷനായത്.
Discussion about this post