ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. കാഷ്മീരിലെ ഹൂറിയത് നേതാവ് മിര്‍വെയ്സ് മൊഹമ്മദ് ഉമര്‍ ഫാറൂഖുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ദാരി ഇക്കാര്യം വ്യക്തമാക്കിയത്. പരിഹാരമുണ്ടാകുന്ന തരത്തിലുള്ള തടസമില്ലാത്ത ചര്‍ച്ചയാണ് ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നും സര്‍ദാരി കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനെത്തിയ സര്‍ദാരി ഇവിടെ വെച്ചാണ് മിര്‍വെയ്സുമായി കൂടിക്കാഴ്ച നടത്തിയത്. കാശ്മീരിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ തുടര്‍ന്നും ധാര്‍മിക, രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും സര്‍ദാരി ആവര്‍ത്തിച്ചു. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Discussion about this post