ശ്രീനഗര്‍: പാകിസ്താന്‍ പൗരന്മാരായ അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവരെന്ന് സൈന്യം പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
ഒരു മാസം മുന്‍പാണ് ഇവര്‍ നിയന്ത്രണരേഖ വഴി കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറിയത്. തുടര്‍ന്ന് വന്‍ഗത് ജില്ലയിലെ വനത്തില്‍ താവളമടിച്ചുകഴിയുകയായിരുന്നു.
Discussion about this post