ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ തൃശ്ശൂര്‍ വി. രാമചന്ദ്രനെ തിരഞ്ഞെടുത്തു. 50,001 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണലോക്കറ്റും പ്രശസ്തിഫലകവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം.
നവംബര്‍ 9ന് ആരംഭിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അറിയിച്ചു. ഭരണസമിതിയംഗം അഡ്വ. ജി. മധുസൂദനന്‍പിള്ള, സംഗീതജ്ഞരായ പാല. സി.കെ. രാമചന്ദ്രന്‍, പ്രൊഫ. കുമാരകേരളവര്‍മ, വയലിനിസ്റ്റ് ടി.എച്ച്. സുബ്രഹ്മണ്യം, മൃദംഗവിദ്വാന്‍ കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Discussion about this post