ചെങ്ങന്നൂര്‍: മഹാദേവക്ഷേത്രത്തില്‍ തുലാ സംക്രമ നെയ്യാട്ട് 17 ന് നടക്കും. പുലര്‍ച്ചെ 5.40 ന് ‘അറുനാവുഴക്ക്’ നെയ്യാട്ടം. 10 മുതല്‍ക്കാണ് സമ്പൂര്‍ണ നെയ്യഭിഷേകം.
താഴമണ്‍ മഠം തന്ത്രി കണ്ഠര് മഹേശ്വരര് മുഖ്യ കാര്‍മികത്വം വഹിക്കും. വഴിപാടായുള്ള നെയ്യ്, നെയ്യാട്ടിന് രണ്ടുദിവസം മുമ്പ് ക്ഷേത്രത്തിലെത്തിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അറിയിച്ചു.
Discussion about this post