ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഓക് ക്രീക്കിലുള്ള വിസ്കന്‍സിന്‍ ഗുരുദ്വാര വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ സന്ദര്‍ശിച്ചു. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് കോമ അവസ്ഥയില്‍ കഴിയുന്ന സിഖ് മതപുരോഹിതനെയും ഫ്രോഡ്ടെര്‍ട്ട് ആശുപത്രിയിലെത്തി കൃഷ്ണ സന്ദര്‍ശിച്ചു.
ഓഗസ്റിലുണ്ടായ വെടിവെയ്പില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മില്‍വാകീ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി സിഖ് വംശജരോട് ആശയവിനിമയം നടത്തുകയും ചെയ്തു. ഈ വിധം അക്രമികളെ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടായി നടപടി സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ മുന്‍ അമേരിക്കന്‍ സൈനികനായ വെയ്ഡ് മൈക്കിള്‍ പേജ് സിഖ് ഗുരുദ്വാരയില്‍ കടന്ന് നടത്തിയ വെടിവെയ്പില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post