തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2013 അധ്യയന വര്‍ഷം മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു നാഷണല്‍ എലിജിബിലിറ്റി-കം എന്‍ട്രന്‍സ് ടെസ്റ് – പിജി (എന്‍ഇഇടി-പിജി) പരീക്ഷ പാസാകണമെന്ന് ഉത്തരവായി. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള പ്രോസ്പെക്ടസ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാര്‍ അനുമതിയോടെ അതതു വര്‍ഷം പ്രസിദ്ധീകരിക്കും. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്കാണു പിജി/ഡിപ്ളോമ കോഴ്സുകളിലെ സ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് അഡ്മിഷനും അലോട്ട്മെന്റും നടത്തേണ്ട ചുമതല.
Discussion about this post