ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതിയായഭൂമിദാന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധു ടി.കെ.സോമനും പഴ്‌സനല്‍ അസിസ്റ്റന്റ് എ.സുരേഷും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി സര്‍ക്കാരിനു നാലാഴ്ചത്തെ സമയം അനുവദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു നടപടി.
ഇതേ ആവശ്യമുന്നയിച്ച് വി.എസ് ഹര്‍ജി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. കേസ് നാലാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
Discussion about this post