Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

അഖിലം ഞാനിതെന്ന വഴി

by Punnyabhumi Desk
Oct 12, 2012, 11:16 pm IST
in ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ജീവന്റെ പ്രജ്ഞാവികാസമാര്‍ഗത്തില്‍ രണ്ടനുഭവങ്ങളുണ്ടാകുന്നു. അധ്യാസവും അപവാദവും. ജീവനില്‍ത്തന്നെ നിക്ഷിപ്തമായിക്കിടക്കുന്ന വസ്തുക്കളുടെ സൂക്ഷ്മസംസ്‌കാരത്തെ ഉപേക്ഷിക്കുന്നതുവരെ അധ്യാസം നിലനില്ക്കുന്നു. ഞാന്‍ ജഡവസ്തുവല്ല എന്നുള്ള സൂക്ഷ്മനിരീക്ഷണം മൂലമാണ് ജീവന്‍ ജീവനില്‍ത്തന്നെയുള്ള വസ്തുക്കളെയും വസ്തുഗുണങ്ങളെയും കണ്ടുപിടിച്ച് നിരസിക്കുന്നത്. അധ്യാസം നിരസിക്കപ്പെടുന്നതുവരെ ഈ പ്രക്രിയ തുടരുന്നു. ഞാന്‍ ജഡവസ്തുവല്ലെന്നറിഞ്ഞ് ജഡവസ്തുവില്‍നിന്ന് പ്രജ്ഞ പിന്തിരിയുന്നതാണ് ഇതുകൊണ്ടുണ്ടാകുന്ന അനുഭവം.

എന്നാല്‍ പ്രജ്ഞാവികാസം സംഭവിക്കാതിരിക്കുമ്പോള്‍ ജീവനില്‍ നിക്ഷിപ്തമായിട്ടുള്ള സൂക്ഷ്മവസ്തുക്കളുടെ ഗുണസാമ്യതകൊണ്ട് ജീവനെയും വസ്തുഗുണത്തെയും വേര്‍തിരിക്കാനാവാത്ത അവസ്ഥ ഉണ്ടായിരിക്കും. ”എന്റെ” എന്നുള്ള തോന്നലിനോടനുബന്ധപ്പെട്ട് ജീവന്‍ വസ്തുപരതയില്‍ (സൂക്ഷ്മഗുണങ്ങളില്‍) ബന്ധമായിത്തീരുന്നു. മേല്പറഞ്ഞ ബദ്ധാവസ്ഥകൊണ്ട് ജീവന് സ്ഥിരതയില്ലാത്ത ദു:ഖവും സുഖവും അനുഭവപ്പെടും. ഇതില്‍ ദു:ഖാനുഭവത്തില്‍നിന്ന് പിന്തിരിയുന്നതിനുള്ള ശ്രമം നടത്തുമ്പോഴാണ് മേല്പറഞ്ഞ അധ്യാസപരിണാമം ആരംഭിക്കുന്നത്. എന്നാല്‍ അതിനു മുന്‍പ് ഞാന്‍ ഇതാകുന്നു എന്ന ബോധം ജീവന്റെ ഇച്ഛയോടു ബന്ധപ്പെട്ടുണ്ടാകുന്നു. ദീവന്റെ സംതൃപ്തിക്ക് ക്രിയാമാര്‍ഗ്ഗം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. താല്ക്കാലികമായ സുഖാനുഭവത്തില്‍ കുടുങ്ങിയുണ്ടാകുന്ന ഈ ബോധമാണ് ”അപവാദം” എന്നറിയപ്പെടുന്നത്. ഈ ”അപവാദം” വസ്തുവുമായി ചേര്‍ന്നുനില്‍ക്കുന്ന ബോധമണ്ഡലമാണ്. ഇതു ഞാനാകുന്നു എന്ന ധാരണ അവിടെയും വസ്തുവിനോട് ബന്ധപ്പെട്ടുണ്ടാകുന്നു. അഭ്യാസബലം കൊണ്ടുമാത്രമേ ഇതിന് പരിഹാരം കാണാനാകൂ.

ഞാന്‍ ഇതല്ല എന്നുള്ള അധ്യാസത്തിന്റെ മറുവശത്താണ് ഞാന്‍ ഇതാണ് എന്ന അപവാദം. ഒരേ വസ്തുവിനെ കേന്ദ്രീകരിച്ചാണ് ഇവ രണ്ടും ഉണ്ടാകുന്നത്. വസ്തുവിനെ സമ്പൂര്‍ണ്ണമായി നിഷേധിക്കുമ്പോള്‍ അഥവാ വസ്തുപരതയില്‍നിന്ന് ജീവന്മുക്തനാകുമ്പോള്‍ അധ്യാസ അപവാദങ്ങള്‍ അവസാനിക്കുന്നു. തന്റെ സ്വരൂപം ഇന്നതാണെന്നുറയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ ആത്മാവിന് സര്‍വവ്യാപിത്വമുണ്ടെന്ന പ്രഖ്യാപനം സര്‍വവിദിതമാണ്. അപ്പോള്‍ താനില്ലാത്തിടത്തേക്ക് വസ്തുവിനെ നിഷേധിക്കുന്നതെങ്ങിനെയെന്ന് സംശമുണ്ടാകാം. അതിനുത്തരം കാണാന്‍ കഴിയാതെ വരുമ്പോള്‍ വേദാന്തശാസ്ത്രം കള്ളമാണെന്നുള്ള തോന്നലും സംഭവിക്കും. എന്നാല്‍ ഒരുദാഹരണംകൊണ്ട് ഇത് വ്യക്തമാക്കാം. പഴുപ്പിക്കുന്ന ഇരുമ്പ് ചൂട് സംഗ്രഹിക്കുന്നു. ഇവിടെ ചൂടിനെ മാറ്റിനിറുത്തിയിട്ട് ഇരുമ്പനെ സ്വീകരിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഇരുമ്പ് ചൂടല്ലെന്നുള്ള അറിവ് സുവ്യക്തവുമാണ്. അഭ്യാസംകൊണ്ട് ഭൂതജയം നേടാത്ത ഒരുവന് ചൂടെന്ന അഗ്ന്യംശത്തെ ഉപേക്ഷിച്ച് ഇരുമ്പെന്ന ജഡതയെ വേര്‍തിരിക്കാനാവുകയില്ല. ഇവയെ വേര്‍തിരിക്കുന്നതിന് അഭ്യാസബലം നേരത്തെ സമ്പാദിക്കണം. ഭൂതാംശങ്ങള്‍ തന്നില്‍തന്നെ അടങ്ങിയിരിക്കുന്നുവെങ്കിലും അവയെ വേര്‍പിടിക്കാനാകാത്ത അവസ്ഥയിലാണ് സാധാരണ സന്യാസിമാരോ യോഗികളോ കുടുങ്ങിപ്പോകുന്നത്. ആത്മനിരീക്ഷണംകൊണ്ട് ഇതിനുള്ള കഴിവ് സമ്പൂര്‍ണമാക്കിയാലേ ചൂടുപിടിച്ച ഇരുമ്പില്‍ നിന്ന് ചൂടിനെ സ്വീകരിക്കാതെ ഇരുമ്പിലൂടെ പ്രജ്ഞയെ വ്യാപരിപ്പിക്കാനാകൂ. ഉപ്പുവെള്ളത്തില്‍നിന്ന് ഉപ്പിനെ വേര്‍തിരിച്ച് വെള്ളത്തെ സ്വീകരിക്കാന്‍ മനുഷ്യന്റെ സാധാരണ ഇന്ദ്രിയങ്ങള്‍ക്ക് കഴിവില്ല. എന്നാല്‍ ഉപ്പുവെള്ളം തിളപ്പിച്ച് നീരാവിയാക്കിയാല്‍ ആ നീരാവിയെ തണുപ്പിച്ച് ഉപ്പില്ലാത്ത ജലമാക്കി മാറ്റാം. അതുപോലെ വസ്തുവിഘടനം സാധിക്കുന്നതിനുള്ള തീക്ഷ്ണവൃത്തിയാണിതിനു വേണ്ടത്. ഈ തീക്ഷ്ണ വൃത്തിയെ തന്നില്‍തന്നെ അവലംബിക്കുന്നതാണ് തപസ്സ് അല്ലെങ്കില്‍ തപിപ്പിക്കല്‍ എന്ന പ്രക്രിയ. ശരീരത്തില്‍ കുടുങ്ങിയിരിക്കുന്ന ജീവന്‍ തപസ്സുകൊണ്ട് അതിന്റെ വസ്തുപരതയില്‍ നിന്ന് ഭാവപരതയിലേക്ക് ആദ്യം വികസിക്കുന്നു.

തുടര്‍ച്ചയായുള്ള അഭ്യാസം കൊണ്ട് ഭൂതാംശങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്ക് പ്രജ്ഞയെ വികസിപ്പിച്ച് വസ്തുക്കളെ ജീവനില്‍നിന്ന് വേര്‍തിരിക്കുന്നതിന് കഴിയും. ഭൂതാംശങ്ങള്‍ എല്ലാം അന്ത:പ്രതിഷ്ഠങ്ങള്‍ (ഒന്നിനുള്ളില്‍ മറ്റൊന്നെന്ന കണക്കില്‍) ആയാണിരിക്കുന്നത്. ഉള്ളിനുള്ളില്‍ ഓരോന്നായി ഏഴുവാതിലുകളുള്ള ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കവേ ഒരുവാതിലില്‍ നിന്ന് അടുത്ത വാതിലിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യവാതില്‍ പുറംവാതിലാകുന്നു. അതായത് പ്രജ്ഞ പുറംവാതിലുമായി ബന്ധപ്പെട്ട് ബാഹ്യപ്രജ്ഞയായി മാറുന്നു. മാത്രമല്ല,പ്രജ്ഞക്ക് പുറംവാതില്‍ കടക്കുന്നതിനുള്ള അറിവും സിദ്ധിക്കുന്നു. ഇതേപോലെ ഓരോ വാതില്‍ കടക്കുന്നതിനുള്ള അറിവും സിദ്ധിക്കുന്നു. ഇതേപോലെ ഓരോവാതിലും കടന്ന് ശ്രീകോവിലിനുള്ളിലെത്തുമ്പോള്‍ കത്തുന്ന ഭദ്രദീപം തന്റെ ആത്മദീപവുമായി ചേര്‍ന്ന് ലയിക്കുന്നു. കടന്നുപോയ ഏഴ് വാതിലുകളെപ്പറ്റിയുമുള്ള ബോധം ജീവന്‍ സമ്പാദിക്കുകയും ചെയ്യുന്നു. എങ്കിലും ഭദ്രദീപവും ആത്മദീപവും ഒന്നാകുന്നതുവരെ വീണ്ടും തപസ്സുതുടരേണ്ടിയിരുക്കുന്നു. അങ്ങനെ ബാഹ്യദീപത്തില്‍ നിന്ന് ആത്മദീപത്തിലുള്ള ദര്‍ശനം സ്വായത്തമാകുന്നു. ഇവിടെ ഭൂതാംശനിരാകരണം സ്വായക്കമാകുന്നു. ആത്മസ്വഭാവം വ്യക്തമാകുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഏഴ് കവാടങ്ങള്‍ കടന്നുചെന്ന് ഭദ്രദീപത്തിനടുത്തെത്തിയെങ്കിലും കടന്നുപോയ ഏഴ് വാതിലുകളിലൂടെയും താനാണ് കടന്നുപോയതെന്നബോധം സാധാരണ ഉണ്ടാകാറില്ല. അറിവ് തന്നില്‍ കേന്ദ്രീകരിക്കാതെ ബാഹ്യവസ്തുവില്‍ കേന്ദ്രീകരിച്ചതാണിതിനു കാരണം. ഈ അവസ്ഥയിലും പ്രജ്ഞ സമ്പൂര്‍ണമായിത്തീരുന്നില്ല. തന്മൂലം പ്രജ്ഞാവികാസത്തിന് വീണ്ടും തപസ്സ് വേണ്ടി വരുന്നു. പ്രജ്ഞാസ്വരൂപം താന്‍തന്നെയെന്നറിയുന്നതുവരെ തപസ്സ് തുടരണം. ബാഹ്യപ്രജ്ഞ ഏഴു വാതിലുകളിലും ഏറ്റവുമൊടുവില്‍ ഭദ്രജീപത്തിലും വ്യാപരിക്കുമ്പോള്‍ മറ്റൊന്നിലും അന്വേഷണം വ്യാപരിക്കാന്‍ കഴിയാതെ ജീവന്‍ തന്നില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപ്പോള്‍ സമ്പൂര്‍ണ്ണമായ വസ്തുനിരാസവും ”ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം” എന്ന അനുഭവവും സിദ്ധിക്കുന്നു. അധ്യാസാപവാദങ്ങളുടെ സ്വഭാവത്തെ സമ്പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുന്നതപ്പോഴാണ്. ‘തെങ്ങ് ഞാനല്ല’ എന്നറിയുന്നതിന് പ്രയാസമൊന്നുമില്ല. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനേയും ഇതുപോലെ അന്യമായി അറിയാന്‍ എളുപ്പമാണ്. എന്നാല്‍ അത് തന്നില്‍ത്തന്നെയാണെന്നറിയുകയാണ് യഥാര്‍ത്ഥമായ അറിവ്. വസ്തു തന്നില്‍നിന്നുണ്ടായി തന്നില്‍തന്നെ വിലയം പ്രാപിക്കുന്ന അവസ്ഥയാണ് അപ്പോഴുള്ള അനുഭവം. ഈ അവസ്ഥയില്‍ താന്‍ എന്ന അനുഭവം പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവും പ്രപഞ്ചവസ്തുക്കള്‍ അഥവാ പ്രപഞ്ചം തന്റെ ഇംഗിതത്തിനു വിധേയമായി വര്‍ത്തിക്കുന്ന ജഡവസ്തുക്കളുമാണ്. എന്നാല്‍ ഇവിടെ ജഡവസ്തുവെന്നുള്ള ചിന്ത അധ്യാസനത്തിനിടെ കൊടുത്തിരിക്കുന്നു. ആത്മാവിന്റെ സര്‍വവ്യാപിത്വം ജഡമെന്നുള്ള സങ്കല്പത്താല്‍ വേര്‍തിരിക്കപ്പെടുന്നു. ഈ സങ്കല്പവും തന്നില്‍ തന്നെ ലയിക്കുമ്പോള്‍ കുമിളയായി കണ്ട വെള്ളം വെള്ളത്തില്‍ തന്നെ ലയിക്കുന്നതുപോലെ വസ്തുവോ വസ്തുവിന്റെ ഗുണബോധമോ അവശേഷിക്കാതെ ആത്മാവില്‍തന്നെ ലയിക്കുന്നു. ”അഹം ബ്രഹ്മാസ്മി” എന്ന മഹാവാക്യം,ഇതറിഞ്ഞ മഹാപ്രഭുവിന്റെ അനുഭൂതിമണ്ഡലമാണ്.

മേല്പറഞ്ഞ അവസ്ഥ കൈവരിക്കുന്നതുവരെ അനുഭവപ്പെടുന്ന വ്യത്യാസമെന്താണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ”തെങ്ങ് ഞാനല്ല. മറ്റു വൃക്ഷങ്ങളൊന്നും ഞാനല്ല,മറ്റുജീവികള്‍ ഞാനല്ല,പക്ഷിയോ,മൃഗമോ മറ്റ് അണുരാശിയോ ഞാനല്ല” എന്നു നിഷേധിക്കുവാന്‍ കഴിയുമ്പോള്‍ ഞാനെന്നും അന്യമെന്നുള്ള ബോധം നിലനില്ക്കുന്നു. വൃക്ഷം ഞാനെല്ലന്നറിയുന്നത് എളുപ്പമാണ്. എന്നാല്‍ അത് വൃക്ഷത്തെപ്പറ്റിയുള്ള അറിവല്ല. വൃക്ഷം വേറെ താന്‍ വേറം എന്ന അനുഭവം മാത്രമാണ്. ആത്മാനുഭൂതിയുടെ സമ്പൂര്‍ണത,അവസാനഘട്ടമായ ഈ അന്യഭാവത്തെ തന്നില്‍തന്നെ ലയിപ്പിക്കുകയാണ്. അന്യമെന്നു തോന്നിയ വസ്തുക്കളെല്ലാം അഭ്യാസം പൂര്‍ത്തിയാകുന്നതോടെ തന്നില്‍തന്നെയാണെന്നു തെളിയും. വസ്തുബോധത്തിന്റെ അവസാനബിന്ദുവും ലയിച്ചാല്‍ താനല്ലാതെ മറ്റൊന്നും ദൃശ്യമാകുന്നില്ല.
”ഋതംഭരാ തത്ര പ്രജ്ഞാ” – അവിടെ യോഗിയുടെ പ്രജ്ഞ സത്യംഭരയാകുന്നു. അപ്പോള്‍ എല്ലാറ്റിലുമുള്ള സത്തയെക്കുറിച്ചുള്ള ജ്ഞാനമുണ്ടാകും. അതുകൊണ്ടാണ് ഈ ഋതംഭരപ്രജ്ഞ ശ്രുതിജന്യമോ അനുമാജന്യമോ ആയ ജ്ഞാനത്തില്‍നിന്ന് വ്യത്യസ്തമായതാണെന്നും (”ശ്രുതാനുമാനപ്രജ്ഞാഭ്യം മന്യവിഷയാ വിശേഷാര്‍ത്ഥത്വാദ്” ) പതജ്ഞലി മഹര്‍ഷി വ്യക്തമാക്കിയത്. ഇന്ദ്രിയം കൊണ്ടറിയുന്നവയും സൂക്ഷേന്ദ്രിയംകൊണ്ട് ഊഹിക്കാവുന്നവയുമായ പ്രജ്ഞകളില്‍നിന്ന് വിശേഷാര്‍ത്ഥം ഹേതുവായി വ്യത്യസ്തമായ പ്രജ്ഞയാണെന്നര്‍ത്ഥം. ”അഹം ഏതന്നാ സ്മി” എന്ന മഹാവാക്യം അഥര്‍വവേദത്തിലുള്ളതാണ്. അഹം,ഏതത്,ന,അസ്മി എന്നീ നാലുപദങ്ങളും കൂടിച്ചേര്‍ന്ന് ഞാനിതല്ലെന്ന അര്‍ത്ഥം ലഭിക്കുന്നു. ഈ അന്വേഷണം അധ്യാസാപവാദങ്ങളെ കടന്നെത്തുന്നതിന് സഹായകമാണ്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ യോഗവൈഭവത്തിന്റെ സ്വഭാവവും പ്രത്യേകതയും സാമാന്യമായറിയുന്നതിനുള്ള ഉപാധിയായിട്ടാണ് മേല്പറഞ്ഞ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നത്.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies