കൊച്ചി: പമ്പുകള്‍ക്കുള്ള കമ്മീഷന് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കാത്തതിനെതിരേ ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രെഡേഴ്സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കും. നാളെ മുതല്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ മാത്രമായിരിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണു പുനഃക്രമീകരണമെന്നു ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം. രാധാകൃഷ്ണന് പറഞ്ഞു. രാത്രിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയാണെങ്കില്‍ പമ്പുകള്‍ക്ക് മാസം മുപ്പതിനായിരം രൂപ വരെ ലാഭിക്കാനാകും.
രണ്ടു വര്‍ഷമായി എണ്ണക്കമ്പനികളും മന്ത്രാലയവും ഉറക്കം നടിക്കുകയാണെന്നു ഭാരവാഹികള്‍ ആരോപിച്ചു. കമ്മീഷന് വര്‍ധിപ്പിക്കുകയാണെങ്കില്‍ പ്രതിഷേധം പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post