നേമം : നവരാത്രി വിഗ്രഹങ്ങള്‍ക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ നിരവധി സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. കച്ചേരിനടയെന്നറിയപ്പെട്ടിരുന്ന നേമം വില്ലേജാഫീസില്‍ ഇറക്കിപൂജയും നടന്നു.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും രാവിലെ തിരിച്ച വിഗ്രഹങ്ങളെ ഉച്ചയ്ക്ക് പ്രാവച്ചമ്പലത്ത് വച്ച് താഹസില്‍ദാര്‍ , ഡപ്യൂട്ടി താഹസില്‍ദാര്‍ ഹരി.എസ്.നായരും നേമം വില്ലേജ് ഓഫീസര്‍ കെ. മുരളീധരന്‍നായര്‍, നേമം രാജന്‍, പി.പ്രഭാകരന്‍നായര്‍, നേമം രാമചന്ദ്രന്‍, മോഹനന്‍ തുടങ്ങി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആചാരപ്രകാരം സ്വീകരിച്ചു.
ഇറക്കിപൂജ തൊഴാനും തട്ടം നിവേദിക്കാനുമായി നിരവധി ഭക്തജനങ്ങള്‍ നേമം വില്ലേജ് ഓഫീസില്‍ തടിച്ചുകൂടിയിരുന്നു.
Discussion about this post