ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ ജനവാസം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി. ഒഴിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. ആണവനിലയത്തിലേക്ക് വേണ്ട വെള്ളത്തിന്റെ അളവിനെക്കുറിച്ചും ജലസ്രോതസ്സിനെക്കുറിച്ചും വ്യക്തത നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടംകുളം ആണവനിലയത്തിന് സമീപമായി കടല്‍ജല ശുദ്ധീകരണത്തിനായി സ്ഥാപിച്ച പ്ലാന്റിന് അനുമതി വേണ്ടേ എന്നും സുപ്രീം കോടതി ആരാഞ്ഞു. പ്ലാന്റിന് അനുമതി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നത്.
Discussion about this post