ഗുരുവായൂര്‍: ശബരിമല സീസണ്‍ സമയമായ നവംബര്‍ 15 മുതല്‍ ജനവരി 25 വരെ പവര്‍കട്ട് ഒഴിവാക്കണമെന്ന് ഗുരുവായൂര്‍ നഗരസഭ വൈദ്യുതി മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ വൈദ്യുതിമന്ത്രിക്ക് നിവേദനം നല്‍കി. ശബരിമല സീസണിലുള്ള പവര്‍ക്കട്ട് ഗുരുവായൂരിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടുക്കുമെന്നും മോഷണം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
Discussion about this post