ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 1997ല്‍ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനായി ‘വിശാല മാര്‍ഗ്ഗരേഖ’ നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ ഇതില്‍ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും കോടതി ഇക്കാര്യം കര്‍ശനമാക്കുന്നത്.
എല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഇതിനായി സ്ഥാപനങ്ങളില്‍ പ്രത്യേക സമിതി രൂപീകരിക്കണം. സ്ത്രീകളായിരിക്കണം സമിതി അദ്ധ്യക്ഷ സ്ഥാനത്തെന്നും കോടതി വ്യക്തമാക്കി.
Discussion about this post