ന്യൂഡല്‍ഹി: കടുവാ സങ്കേതങ്ങളിലെ ടൂറിസവും തീര്‍ത്ഥാടനവും നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. ഇക്കാര്യത്തില്‍ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിച്ചുള്ള നടപടിയാവണം സ്വീകരിക്കേണ്ടത്.
ശബരിമലയിലേത് ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടനം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഇളവു വേണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ത്ഥാടനം വൈകാരിക വിഷയമാണെങ്കിലും തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നും
പശ്ചിമഘട്ടത്തില്‍ പുതിയ പദ്ധതികള്‍ അനുവദിക്കുന്നത് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കുമെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
Discussion about this post