തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ തൊഴാനെത്തിയയാളുടെ മാല മോഷ്ടിച്ച മൂന്നു സ്ത്രീകളെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിനികളായ സരസ്വതി(36), നെയ്റോസ്നി(41)തങ്കം (40) എന്നിവരാണ് അറസ്റ്റിലായത്. കഠിനംകുളം സ്വദേശി നിര്‍മ്മല എന്നയാളുടെ മാലയാണ് ക്ഷേത്രത്തിനകത്തുനിന്നും മോഷണം പോയത്.
പരാതിയെത്തുടര്‍ന്ന് ശ്രീപദ്മനാഭ ക്ഷേത്രത്തിലെ പോലീസ് സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമിലെ കാമറകള്‍ നിരീക്ഷിച്ച് പ്രതികളെ തിരിച്ചറിഞ്ഞശേഷം അന്വേഷണം നടത്തിവരവെ വീണ്ടും മോഷണം നടത്തുന്നതിനായി ക്ഷേത്രത്തിലെത്തിയ മൂവരേയും കണ്‍ട്രോള്‍ റൂമിലെ പോലീസുദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. മോഷ്ടിച്ച മാല പോലീസ് കണ്ടെടുത്തു.
ഫോര്‍ട്ട് സിഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തില്‍ എസ്ഐ എ.കെ. ഷെറി , അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അനില്‍, ശ്രീപത്മനാഭ ക്ഷേത്രം പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലീനകുമാരി, ശ്രീത എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Discussion about this post