പാരീസ്: ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ തായ് ലന്‍ഡിന്റെ യുവതാരം റീച്ചനോക്ക് ഇന്റനോണിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍: 22-20, 22-20. 41 മിനിറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ സൈന അവസാന നാലില്‍ സ്ഥാനം പിടിച്ചത്. സെമിഫൈനലില്‍ ജര്‍മ്മനിയുടെ ജൂലിയാന ഷെങ്കാണ് സൈനയുടെ എതിരാളി.
Discussion about this post