തിരുവനന്തപുരം: പ്രൌഢഗംഭീരമായ ചടങ്ങില്‍ വിശ്വമലയാള മഹോത്സവത്തിന് തുടക്കമായി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ ഭാഷകളുടെ പ്രചാരണത്തിനും സംരക്ഷണത്തിനും ഏറ്റവും നവീനമായ രീതികളുപയോഗിക്കണമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കാലാനുസൃതമായ നടപടിയെന്നാണ് അദ്ദേഹം വിശ്വമലയാള മഹോത്സവത്തെ വിശേഷിപ്പിച്ചത്. ഭാവി തലമുറയ്ക്കായി മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ആധുനീക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. മലയാള ഭാഷാ പിതാക്കന്‍മാരുടെയും കുഞ്ചന്‍ നമ്പ്യാരുള്‍പ്പെടെയുള്ളവരുടെയും പേരുകള്‍ എടുത്ത പരാമര്‍ശിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് അധ്യക്ഷനായിരുന്നു. സാംസ്കാരിക മന്ത്രി കെ.സി ജോസഫ് സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ അബ്ദുറബ്, കെ.എം മാണി, കെ.സി ജോസഫ് തുടങ്ങിയവരും കേന്ദ്രസഹമന്ത്രിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, പാലോട് രവി എന്നിവരും മേയര്‍ കെ. ചന്ദ്രികയും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപതിക്ക് പാലോട് രവി എംഎല്‍എ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി.
Discussion about this post