ചെന്നൈ: നീലം കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട് കനത്ത ജാഗ്രതയില്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട നീലം കൊടുങ്കാറ്റ് ഇന്ന് ഉച്ചയോടെ തമിഴ്‌നാടിന്റെ കടലോരമേഖലകളില്‍ വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന നീലംകാറ്റ് നാഗപട്ടണത്തിനും നെല്ലൂരിനും ഇടയിലൂടെയാണ് കടന്നുപോകുക.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും കടലോര മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 21, ദുരിതാശ്വാസ ക്യാമ്പുകളും 280 സ്‌കൂളുകളും അടിയന്തിര സാഹചര്യം നേരിടുന്നതിന് സജ്ഞമാക്കിയിട്ടുണ്ട്.
Discussion about this post