
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മംഗലത്തുകോണം കൃഷ്ണന്‍ രചിച്ച ‘കൂടാരത്തിനുള്ളില്‍’ എന്ന നാടക ഗ്രന്ഥത്തിന്റെ പ്രകാശനം നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഭാഷാഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ എം.ആര്‍ തമ്പാന്‍ പുസ്തകം ഏറ്റുവാങ്ങി. പൂവച്ചല്‍ സദാശിവന്‍ , ആറന്മുള ഹരിഹരപുത്രന്‍ , വിതുര ബേബി, ചന്ദ്രന്‍ (പ്രഭാത് ബുക്‌സ്) തുടങ്ങിയവര്‍ സംസാരിച്ചു. പുസ്തക വിപണിയില്‍ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന പ്രഭാത് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post