വയനാട്: മേപ്പാടിയിലെ മുണ്ടക്കൈയില്‍ തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് കാട്ടാന അക്രമിച്ചു. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭ(40), തമിഴ്മണി(40), പുഷ്പ(45), വള്ളി(44), ഊലി(42), വാലി(24), കാമാക്ഷി(52), രതീദേവി(47), ഷഫീന(30), ജലീല്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പുഷപയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് കാട്ടാന തട്ടിമറിക്കുകയായിരുന്നു.
Discussion about this post