തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളില്‍ യു.ഡി.എഫ്. ഭരണം പിടിച്ചു. തിരുവനന്തപുരം കൊല്ലം കോര്‍പ്പറേഷനുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിന് തന്നെയാണ്. മധ്യകേരളത്തിലാണ് യു.ഡി.എഫിന്റെ വ്യക്തമായ മേധാവിത്തമുള്ളത്. മലപ്പുറം ജില്ലയില്‍ ആറ് നഗരസഭകളില്‍ യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നു. നിലമ്പൂര്‍ മാത്രമാണ് എല്‍.ഡി.എഫ്. മുന്നിലുള്ളത്. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫും ചിറ്റൂരിലും പാലക്കാടും യു,ഡി.എഫുമാണ് മുന്നില്‍. ഷൊര്‍ണൂരില്‍ എല്‍.ഡി.എഫിനാണ് മുന്നിലെങ്കിലും വിമതരും ചില സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. തൃശൂരില്‍ ചാവക്കാട് എല്‍.ഡി.എഫും ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫിനും തന്നെയാണ് മുന്‍തൂക്കം. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സി.പി.എമ്മിന്റെ മേധാവിത്വം ഇത്തവണയും പ്രകടമാണ്. പയ്യന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി നഗരസഭകള്‍ എല്‍.ഡി.എഫ്. ഉറപ്പാക്കി. എന്നാല്‍, കണ്ണൂര്‍ നഗരസഭ യു.ഡി.എഫ്. നിലനിര്‍ത്തി.തിരുവനന്തപുരത്ത് ആറ്റിങ്ങലും വര്‍ക്കലയും എല്‍.ഡി.എഫ് ഭരണം നേടിയപ്പോള്‍ നെയ്യാറ്റിന്‍കരയിലും നെടുമങ്ങാട്ടും യു.ഡി.എഫിനാണ് നേട്ടം. കൊല്ലത്ത് കരുനാഗപ്പള്ളി യു.ഡി.എഫിലേക്ക് ചാഞ്ഞപ്പോള്‍ പരവൂരും പുനലൂരും എല്‍.ഡി.എഫാണ് ഭരണത്തിലേക്ക് നീങ്ങുന്നത്. പത്തനംതിട്ടയിലും യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ആലപ്പുഴ, ചേര്‍ത്തല നഗരസഭകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മാവേലിക്കര, കായംകുളം നഗരസഭകളില്‍ യു.ഡി.എഫാണ് മുന്നില്‍. കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിന് തന്നെയാണ് ഇത്തവണയും മേധാവിത്വം.കോട്ടയം ജില്ലയില്‍ നാല് നഗരസഭകളിലും യു.ഡി.എഫ് മുന്നിലാണ്. പാലാ നഗരസഭ യു.ഡി.എഫ്. നിലനിര്‍ത്തി. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിലും യു.ഡി.എഫിന് നന്നെയാണ് മുന്‍തൂക്കം. കോട്ടയം നഗരസഭയില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍ കിട്ടി. കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫിന് മുന്‍തൂക്കം. കഴിഞ്ഞ തവണ അഞ്ച് കോര്‍പറേഷനുകളിലും ഭരണം നേടിയ എല്‍.ഡി.എഫിന് ഇത്തവണ രണ്ടിടത്ത് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായി.
കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിലൊന്ന് കല്‍പറ്റ നഗരസഭയിലാണ്. വര്‍ഷങ്ങളായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന കല്‍പ്പറ്റ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് യുഡി.എഫ് പിടിച്ചെടുത്തത്. എറണാകുളം ജില്ലയിലെ നഗരസഭകളില്‍ ആലുവ, ഏലൂര്‍, തൃക്കാക്കര, മരട്, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ എന്നിവയില്‍ യു.ഡി.എഫാണ് മുന്നില്‍. തൃപ്പൂണിത്തുറ, അങ്കമാലി, മൂവാറ്റുപുഴ എന്നിവയില്‍ എല്‍.ഡി.എഫും.
Discussion about this post