113 മരണം, നൂറുകണക്കിനാളുകളെ കാണാതായി
ജക്കാര്‍ത്ത: സുമാത്രാ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ 113 പേരുടെ ജീവന്‍ അപഹരിച്ചു. നൂറു കണക്കിനാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2004ല്‍ സുമാത്രാ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്ത്യയും ശ്രീലങ്കയുമുള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ 230,000പേരുടെ മരണത്തിനിടയാക്കിയിരുന്നു.
ഇതിനിടെ ഇന്നലെ ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവായി ല്‍ മെറാപി അഗ്നിപര്‍വതം പൊട്ടിയത് കൂടുതല്‍ ദുരിതത്തിനിട യാക്കി. സുമാത്രയ്‌ക്കു സമീപം മെന്റവായി ദ്വീപസമൂഹത്തില്‍ തിങ്കളാഴ്‌ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയുള്ള ഭൂകമ്പമുണ്ടാ യത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ 20 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെത്തുടര്‍ന്ന് മൂന്നു മീറ്റര്‍ വരെ ഉയരമുള്ള സുനാമിത്തിരകളുണ്ടായി. ഇതിനകം 113 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ആരോഗ്യമന്ത്രാലയത്തില്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന മുജിഹാര്‍ട്ടോ പറഞ്ഞു.
Discussion about this post