ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് മഹേഷ് ജേഠ്മലാനി രാജിവെച്ചു. പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണമുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ തുടരുന്നത് ശരിയല്ലാത്തതിനാലാണ് രാജി എന്ന് അദ്ദേഹം തന്‍റെ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പി നേതാവ് രാം ജേഠ്മലാനിയുടെ മകനും പ്രശസ്ത അഭിഭാഷകനുമാണ് മഹേഷ് ജേഠ്മലാനി.
Discussion about this post