കൊച്ചി: ക്രൈംബ്രാഞ്ച് എസ്.പി വത്സന്റെ നേതൃത്വത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവേയുടെ ഓഫീസുകളില്‍ റെയ്ഡ് തുടങ്ങി. മണി ചെയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. ആംവേയുടെ കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഓഫീസുകളിലും ഗോഡൗണുകളിലുമാണ് പരിശോധന നടക്കുന്നത്. നാല് ജില്ലയിലെയും ഓഫീസുകളില്‍ ഒരേസമയമാണ് റെയ്ഡ് തുടങ്ങിയത്.
ഗോഡൗണുകളെല്ലാം സീല്‍ ചെയ്ത് 1.69 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.
Discussion about this post