ഹരിപ്രീയ
‘പ്രണാമം! ഗുരുനാഥാ, സംഗീതോത്സവത്തിന്റെ ചരിത്രം കേട്ടപ്പോള്‍ ആ ചെമ്പൈസ്വാമിയെപ്പോലെ ഒരു നല്ല ഭക്തനാകാന്‍ കൊതിതോന്നുന്നു’. ‘ ഭാഗ്യം, ഗുരുവായൂരപ്പന്റെ നാട്ടില്‍ പിറന്നിട്ട് വേണ്ടതുതന്നെ തോന്നിയല്ലോ. ഇനിയും ആ മഹാചരിത്രം കേള്‍ക്കാം. മനസ്സ് തെളിയട്ടെ. ചെമ്പൈ ഭാഗവതര്‍ ഗുരുവായൂരപ്പനില്‍ ലയിച്ചെന്നതുപോലെ സര്‍വ്വം മറന്നുപാടുമായിരുന്നു. അതുകൊണ്ടുതന്നെ ഉള്ളുതുറന്നു ചിരിക്കാനും ചിരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഗുരുവായൂരിലെ തിരക്കിനിടയില്‍ ആനവരുന്നേ… എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ഭാഗവതര്‍ കടന്നുവരുമ്പോള്‍ ഭക്തന്മാര്‍ ചിരിച്ചമുഖത്തോടെ അദ്ദേഹത്തിന് വഴികൊടുത്തിരുന്നു. 81 വയസ്സിനിടയില്‍ 41 ഉദയാസ്തമന പൂജകള്‍ നടത്താനുള്ള അപൂര്‍വ്വ ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. കുട്ടിക്കാലത്തു ഒരു നേരത്തെ ഊണിനുവേണ്ടി ഇല്ലങ്ങളിലും മറ്റു സഹോദരനോടൊത്ത് പാടി നടന്നിരുന്നുഎന്നതും ചിന്തിക്കണം.
ചെമ്പൈയുടെ ശിഷ്യന്മാര്‍ ഗാനഗന്ധര്‍വ്വന്മാരാണ്. ലോകപ്രസിദ്ധര്‍. അപാരവാത്സല്യമാണ് ഓരോ ശിഷ്യനിലും ഓരോ സംഗീതജ്ഞനിലും ചൊരിഞ്ഞത്. അജ്ഞാതന്മാര്‍ക്കും ഭാഗവതരുടെ കച്ചേരി ലഹരിയായിരുന്നു. കുട്ടി ഫലിതങ്ങള്‍കൊണ്ട് ഒരിക്കല്‍ ഒളപ്പമണ്ണ ഗൃഹത്തില്‍വച്ച് ഭാഗവതര്‍ക്ക് ക്ഷേത്രത്തില്‍പോകണം. കൂടേപ്പോകാന്‍ തീരുമേനിക്ക് സമയമില്ല. അദ്ദേഹം പറഞ്ഞു ‘ ഭാഗവതരുടെ ശിഷ്യന്മാരായിട്ട് കുറേ കുരങ്ങന്മാരുണ്ടല്ലോ. ഇവിടെ വിളിക്ക്വാ’ ചെമ്പൈയ്ക്ക് ബഹു സന്തോഷമായി. ശ്രീരാമന്റെ ശിഷ്യന്മാരായിരുന്നില്ലോ അതോര്‍ത്താവാം അദ്ദേഹം വിളിച്ചുപറഞ്ഞത്. എന്നാല്‍ കുരങ്ങന്മാരൊക്കെ വരിക!’
തഞ്ചാവൂരില്‍ ഒരു കച്ചേരികഴിഞ്ഞ് ജയവിജയന്മാരൊത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വണ്ടി രണ്ടുമണിക്കൂര്‍ വൈകിയേ വരൂ എന്നറിഞ്ഞത്. ഉടന്‍ ഭാഗവതര്‍ ബഡ്ഡ് വിരിച്ച് അതില്‍ ഇരുന്നു. ജയവിജയന്മാരെയും മുന്നില്‍ പിടിച്ചിരുത്തി. രണ്ടുമണിക്കൂര്‍കൊണ്ട് ഒരു കീര്‍ത്തനം പാടിച്ചു. ശിഷ്യന്മാര്‍ക്ക് ലജ്ജ. ചെമ്പൈ ഉള്ളുതുറന്നു ത്യാഗരാജകീര്‍ത്തനം പാടിപടിപ്പിച്ചതോടെ യാത്രക്കാര്‍ക്ക് ഒരു നല്ല സംഗീതവിരുന്നായി. സ്വാമി അവരോട് പല ഫലിതങ്ങളും പറഞ്ഞു. പിന്നെ വണ്ടിയില്‍ കയറിയശേഷം ശിഷ്യന്മാരെയും ആശ്വസിപ്പിച്ചു. ഗുരുവിന് ശിഷ്യന്മാരെ എവിടെവച്ചും പഠിപ്പിക്കാം. നിങ്ങള്‍ നിങ്ങളുടെ കടമയും ഭംഗിയാക്കി. എന്നാല്‍ നിങ്ങള്‍ നന്നായി വരും ഗുരുവായൂരപ്പന്‍ കൃപചെയ്യും. എന്തു വാത്സല്യം. മഹത്വം!
യാത്രക്കിടയില്‍ തേജസ്സ്‌കണ്ട് ആരോ ചോദിച്ചു ‘ശെമ്മാങ്കുടി ഭാഗവതരാണോ?’ ചെമ്പൈ ചിരിയോടെ പറഞ്ഞു ‘ഭാഗവതരാണ്. ചെമ്പയേ ഉള്ളൂ. കൂടിയില്ല.’
എന്നാല്‍ അഹങ്കാരികള്‍ക്ക് ഉരുളയ്ക്കുപ്പേരിപോലെ മറുപടിയും കൊടുക്കും. ഒരിക്കല്‍ സംഗീതം റെക്കോര്‍ഡ് ചെയ്യുന്ന ഒരു ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ഭാഗവതര്‍ എത്തി. സ്വാമി വന്നതറിഞ്ഞ് സര്‍വ്വര്‍ക്കും സന്തോഷം. ചെമ്പൈ കോണിപ്പടിയിലൂടെ മുകളിലേക്ക് കയറി. ഗുരുവായൂരപ്പനെ കണ്ടതുപോലെ പലരും ആ തേജോമൂര്‍ത്തിയുടെ പാദം തൊട്ടുവണങ്ങി. അപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ താഴേക്കുവരികയായിരുന്നു. തെല്ലൊരുപുച്ഛഭാവത്തില്‍ അദ്ദേഹം കുശലംചോദിച്ചു. ‘ഓ ചമ്പൈസ്വാമി ഇപ്പോള്‍ കച്ചേരിയൊന്നുമില്ലേ? എന്തുണ്ട് വിശേഷം?
എടുത്തവാക്കിന് സ്വാമിപറഞ്ഞു. ‘ ഞാന്‍ മേലോട്ട് കേറുന്നു. താന്‍ താഴോട്ട് ഇറങ്ങുന്നു ഇതുതന്നെ വിശേഷം’ രണ്ടും ഒരു കോണിയാണ്. ഞാന്‍ വിനയം കൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നു. താന്‍ അഹങ്കാരം കൊണ്ട് അധഃപതിക്കുന്നു എന്ന് സാരം. രാഷ്ട്രപതിയുടെ ബഹുമതിമുതല്‍ ഗുരുവായൂരില്‍ ആജ്ഞത്തിന്റെ നാമസങ്കീര്‍ത്തനത്തിന്റെ ട്രസ്റ്റ്‌നല്‍കിയ അഭിനവത്യാഗബ്രഹ്മം ബഹുമതിവരെ ധാരാളം അംഗീകാരങ്ങള്‍ ഭാഗവതര്‍ നേടിയിരുന്നു. നാരായണീയം മുടങ്ങാതെ പാരായണം ചെയ്യുമായിരുന്നു. അരങ്ങേറ്റം നടത്തിയ പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഒറ്റപ്പാലത്ത് ഒളപ്പമണ്ണ ഇല്ലത്തിന് സമീപമുള്ള ഈ ഭഗവത് സന്നിധിയില്‍ അേഗ്രപശ്യാമി …. പാടി … പിന്നെ ഒളപ്പമണ്ണഗൃഹത്തിലെത്തി. ഗുരുവായൂരപ്പനെ സ്മരിച്ച് അനായാസം അതിവേഗം ആ പുണ്യാത്മാവ് വൈകുണ്ഡത്തിലേക്ക് തിരിച്ചെഴുന്നള്ളി. 1974-ല്‍ ആരാധക ഹൃദയങ്ങളില്‍ ഇന്നും പാടുന്ന ചെമ്പൈ വിഗ്രഹമായി വിളങ്ങുന്നു. പിന്നീട് പ്രധാന ശിഷ്യന്മാരുടെ മേല്‍നോട്ടത്തില്‍ ഭാഗവതരുടെ ഒരു വെങ്കലവിഗ്രഹം നിര്‍മ്മിക്കുകയുണ്ടായി. ജന്മസ്ഥലമായ ‘ചെമ്പൈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കാനായിട്ട്. മുവാറ്റുപുഴയില്‍നിന്ന് ഈ വിഗ്രഹം ഘോഷയാത്രയായി കൊണ്ടുപോകുകയുണ്ടായി. ഗുരുവായൂരപ്പനിലൂടെ സര്‍വ്വരും ഇതുപോലെ കീര്‍ത്തിസ്തംഭങ്ങളായി തീരട്ടെ!
Discussion about this post