തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. പകുതി സീറ്റുകളിലെ ഫലം വന്നപ്പോള്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 100 വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ 51 സീറ്റ് എല്‍.ഡി.എഫ് കൈക്കലാക്കിയപ്പോള്‍ 39 സീറ്റുകളുമായി യു.ഡി.എഫ് നില മെച്ചപ്പെടുത്തി. ബി.ജെ.പിയുടെ പ്രകടനമാണ് ഏവരേയും ഞെട്ടിച്ചത്. അഞ്ച് വാര്‍ഡുകളിലാണ് ബി.ജെ.പി വിജയക്കൊടി പാറിച്ചത്. ശ്രീകാര്യം വാര്‍ഡില്‍ സി.പി.എമ്മില്‍ നിന്ന്പുറത്താക്കപ്പെട്ടയാള്‍ സ്വതന്ത്രനായി വിജയം കണ്ടു.
Discussion about this post